ശൈത്യം
വന്നതറിയാതെ പോകുന്നിതാ ശൈത്യം
എന്നിലണയുന്നിതാ വിഷാദം
പിടയുന്ന ഭൂമിതൻ മാറിലേയ്ക്കയക്കുക,
ഒരു കുടം ജലത്തിലധികം തരുന്നു നീ
വേനല്‍ക്കാലം മായ്ക്കുന്നു, നീയാണെൻ ആശ്രയം
ഒരിക്കലും മായല്ലേ എൻ മടിത്തട്ടിൽ
നിന്നൊരിക്കലും പോകല്ലേ...!
കരയുന്ന ഭൂമിതൻ വിളി നീ കേൾക്കുന്നുവോ?
ഭൂമിതൻ മടിത്തട്ടിൽ പായും നീ...
ഭൂമിക്കും മധുരിക്കും ഓർമ്മകൾ തന്ന നീ
ആരും ചൊല്ലാത്തതായില്ല ഭൂമിയിൽ...!
ശൈത്യമേ നീ മറയരുതെന്ന്...
നിന്നെ പിരിയുവാൻ ആഗ്രഹമില്ലാതെ,
നിന്നെ വെറുക്കുവാൻ കാരണമില്ലാതെ,
നിന്നെ നെഞ്ചോടടുപ്പിക്കും ഒർമ്മയായി ചൊല്ലാം
എന്നെ മറന്നു നീ പോകുകയാണെങ്കിൽ
ഓർക്കുക! ഞാനും തനിച്ചാണീ ഭൂമിയിൽ
മറക്കരുതേ നീ... എന്നെ മറക്കരുതേ...